Tuesday, May 7, 2013

ഇനിയും പറയാനുണ്ട് പപ്പടഗാഥ....,

പ്രവസിയകുംബോളണല്ലോ നമ്മളൊക്കെ ആടുകള കാണുന്നത്,അതില്‍ നിന്നും നാന്‍ ആദ്യമായി മനസ്സിലാകിയ കാര്യം . സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെ ഉണ്ടാക്കാവുന്ന ഒരു വിഭവമാണ് ഞാനിവിടെ പരിചയപ്പെടുത്തുന്നത്. അതാണ് പപ്പടം കാച്ചൽ. കേൾക്കുമ്പോൾ നിസ്സാരമെന്ന് തോന്നാമെങ്കിലും ഈ വിഭവം ആർക്കുവേണ്ടിയാണ് കാച്ചുന്നതെന്ന് കാച്ചുന്നവർ ഉറപ്പായും അറിഞ്ഞിരിക്കണം. അതായത് കഴിക്കുന്നവരുടെ ഭാഷ അറിഞ്ഞ് വേണം കാച്ചാൻ. കാരണം മലയാളികൾ കൂടുതലായും ഇഷ്ടപ്പെട്ടുവരുന്നത് കാച്ചുമ്പോൾ നന്നായി കുമിളച്ച് വരുന്ന പപ്പടമാണെങ്കിൽ തമിഴന്മാർ കുമിളകൾ കുറഞ്ഞ കറുമുറാന്നിരിക്കുന്ന പപ്പടത്തോടാണ് പ്രിയം. ഹിന്ദിക്കാർക്ക് കാച്ചുന്നത് ഇഷ്ടമല്ല. അവർക്ക് പപ്പടം ചുട്ടുകഴിക്കുന്നതിനോടാണ് താത്പര്യം. ഒപ്പം പപ്പടത്തിൽ മുളകും മറ്റ് ചേരുവകളും ചേർക്കുകയും ചെയ്യും. ഇപ്പോൾ മനസ്സിലായില്ലെ വെറുതെയങ്ങ് കാച്ചിയാൽ പോരാ ഭാഷയറിഞ്ഞ് കാച്ചണമെന്ന്. വേണ്ട സാധനങ്ങൾ 1. പപ്പടം. 2. എണ്ണ. 3. ചീനിച്ചട്ടി. 4. തീ . മിനിമം ഈ 4 കാര്യങ്ങളെങ്കിലും വേണം നന്നായൊന്ന് കാച്ചാൻ. കാച്ചുന്ന വിധം. ആദ്യമായി അടുപ്പിൽ തീകൂട്ടണം. പിന്നെ വളരെ ശ്രദ്ധിച്ച് തീയിലേയ്ക്ക് ചീനിച്ചട്ടി വയ്ക്കണം. ഇവിടെ പ്രധാനമായും ഓർക്കേണ്ട കാര്യം ചീനിച്ചട്ടി അടുപ്പിൽ മലർത്തിവേണം വയ്ക്കാൻ. എന്നിട്ട് അതിലേയ്ക്ക് കഴുകി വൃത്തിയാക്കിയ ..സോറി.. ശുദ്ധമായ എണ്ണ ഒഴിക്കണം. എണ്ണ ഒന്ന് തിളച്ച് വരുമ്പോൾ അതായത് ബിയർ നുരയുന്നതുപോലെ എണ്ണ നുരഞ്ഞ് തുടങ്ങിയാൽ നമ്മൾ ഒരോ പപ്പടവും വലതുകൈയ്യിലെടുത്ത് -അറബിനാടുകളിലുള്ളവർ ഇടത് കൈ ഉപയോഗിക്കുന്നതാണ് ഉത്തമം - മറ്റേ കൈ നിവർത്തിപ്പിടിച്ച് ഉള്ളംകൈയ്യിലേയ്ക്ക് തിരിച്ചും മറിച്ചും 4 അടി അടിക്കുക. ശ്രദ്ധിക്കുക. അടി കൃത്യം 4. പപ്പടത്തോടുള്ള മുൻ‌വൈരാഗ്യം തീർക്കാനായല്ല പപ്പടത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഉഴുന്നുപൊടി നീക്കം ചെയ്യുന്നതിനായാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി തിളച്ച എണ്ണയിലേയ്ക്ക് പപ്പടത്തെ മുക്കി ഇടുക. കാച്ചുന്നവർ ഒന്ന് മുക്കിയിട്ട് ഇടണം എന്നല്ല പപ്പടം എണ്ണയിൽ മുങ്ങിക്കിടക്കണം എന്നാണ് ഉദ്ദേശിച്ചത്. മലയാ‍ളഭാഷയുടെ ഒരു പരിമിതിയേയ്.. ഏതാനും നിമിഷത്തിനകം പപ്പടം പൊള്ളി കുമിളച്ച് ‘എന്നെ ഒന്ന് പൊക്കിയെടുക്കോ’ എന്ന മട്ടിൽ പുളഞ്ഞ് തുടങ്ങുമ്പോൾ നല്ല കൂർത്ത കമ്പികൊണ്ട് പപ്പടത്തിന്റെ പള്ളയ്ക്ക് കുത്തി പൊക്കി എടുക്കുക. ആവശ്യത്തിന് എണ്ണം പപ്പടം ആവുന്നവരേ ഈ പ്രക്രിയ തുടരാവുന്നതാണ്. ഊണിന്റെ ഒപ്പം മാത്രമല്ല, പുട്ടിനോടൂം പഴത്തോടുമൊപ്പവും പ്രഥമന്റെകൂടെയും കഴിക്കാവുന്ന ഒന്നാന്തരം സംഗതിയാണ് നമ്മുടെ പപ്പടം. (കാച്ചാനുള്ള പപ്പടം തണുത്തു പോകാതെ സൂക്ഷിക്കണം; പിന്നെ നല്ല ശുദ്ധമായ(?) വെളിച്ചെണ്ണയില്‍ കാച്ചിയ പപ്പടം എണ്ണ വാര്ന്ന് കഴിഞ്ഞ് വൃത്തിയാക്കിയ 'പാട്ട ടിന്നില്‍' കാറ്റു കടക്കാതെ സൂക്ഷിക്കുക. പിന്നീട് ചോറുണ്ണാന്‍ നേരം പാട്ട തുറക്കുമ്പോള്‍ അതീവ മാദകമായ ഗന്ധം ഉള്ള പപ്പടം ലഭിക്കും; കമ്പിയേക്കാള്‍ നല്ലത്, പച്ച ഇര്ക്കി ല്‍ ആണ്. കമ്പി തുരുമ്പിക്കാം; കുരുമുളക് ചേര്ത്ത് ഇടിച്ചിട്ടുള്ള പപ്പടം ആണ് രുചിരാജന്‍; വറുത്ത് പൊടിച്ച(പൊട്യാക്കാനല്ല, പീസസ്, പീസസ്..) പപ്പടം വെളിച്ചെണ്ണയില്‍ വറുത്ത വറ്റല്‍ മുളകിനോട് (പൊടി അല്ല, മുളക്, മുളക്..)യോജിപ്പിച്ച് ഉപയോഗിച്ച് നോക്കുക. പയറും കഞ്ഞിയും പപ്പടവും (ചുട്ടതായാല്‍ നന്ന്) അടിക്കുന്ന പഞ്ച് ഒരു പഞ്ചനക്ഷത്രനുമില്ല...ഇനിയും പറയാനുണ്ട് പപ്പടഗാഥ,...)

2 comments:

  1. ആദ്യത്തെ പോസ്റ്റ്‌.
    പപ്പടം കാച്ചിയ എഴുത്താണ് അല്ലേ. ഭാവിയില്‍ കിണ്ണം കാച്ചിയ പോസ്റ്റുകള്‍ വരട്ടെ എന്ന് ആശംസിക്കുന്നു.
    അതായത് കിണ്ണന്‍ സാധനം എന്ന് പറയുന്നവ! :)

    (വായന സുഗമമാക്കാന്‍ പാരഗ്രാഫ് തിരിക്കണം.
    തുടക്കത്തിലെ അക്ഷരങ്ങളില്‍ ലേശം പിശകുണ്ട്. കമെന്റ് കിട്ടുവാന്‍ വേഡ് വെരിഫിക്കേഷന്‍ എടുത്തു കളയണം.)

    ReplyDelete
    Replies
    1. തങ്ങളുടെ നല്ല മനസ്സിന് ആശംസകള്‍ നേരുന്നു ,തീര്‍ച്ചയായും നന്നായി എയുതാന്‍ ശ്രെമികകം ടൈപ്പ് ചെയ്യുന്നത് ഒരു പ്രോബ്ലും ഉണ്ട് അടികുന്നതല്ല വരുന്നത്വേഡ് വെരിഫിക്കേഷന്‍ എടുത്തു എങ്ങനെയാ കളയാ...

      Delete